24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk പി.ടി.അജയ് മോഹന്റെ പ്രചരണത്തിന്റെ ഭാഗമായി കടങ്ങോട് മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചു

പി.ടി.അജയ് മോഹന്റെ പ്രചരണത്തിന്റെ ഭാഗമായി കടങ്ങോട് മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചു

49

കുന്നംകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ടി.അജയ് മോഹന്റെ
പ്രചരണത്തിന്റെ ഭാഗമായി കടങ്ങോട് മണ്ഡലം പൊതുയോഗം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി പന്നിത്തടത്ത് നടന്ന പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇഫ്തിക്കാറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.രഘുസ്വാമി അധ്യക്ഷനായി. വര്‍ക്കിംഗ് ചെയര്‍മാന്‍ ഷറഫു പന്നിത്തടം, സജീവ് ചാത്തനാത്ത്, യു.ഡി.എഫ് നേതാക്കളായ ഗഫൂര്‍ കടങ്ങോട്, കെ.സി. ഹംസ, ഷൈനി തമ്പി, പി.സി.ഗോപാലകൃഷ്ണന്‍, എം.സ്.ബഷീര്‍, രഞ്ജു താരു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!