25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Chavakkad ഗുരുവായൂര്‍ മണ്ഡലത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

ഗുരുവായൂര്‍ മണ്ഡലത്തില്‍ പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

63

ഗുരുവായൂര്‍ മണ്ഡലത്തിലെ 21 സെക്റ്ററുകളില്‍ 10 വില്ലേജുകളിലായി 232 പോളിംഗ് ബൂത്തുകളിലെക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. രാവിലെ 8 മണിക്ക് ചാവക്കാട് എംആര്‍ രാമന്‍ മെമ്മോറിയല്‍ സ്‌കൂളില്‍റിട്ടണിങ് ഓഫീസര്‍ ജില്ലാ വ്യവസായ ഓഫീസര്‍ ആര്‍ ഷീബ അസിസ്റ്റന്റ് റിട്ടണിങ് ഓഫീസര്‍ ടി ആര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം. ഇവിഎം മെഷീന്‍, വിവി പാറ്റ് ഉള്‍പ്പെടെ 100 ഓളം സാമഗ്രികളാണ് ഓരോ ബൂത്തിലേക്കും കൊണ്ട് പോകുന്നത്. തുടര്‍ന്ന് ഓരോ ബൂത്തുകളിലെ മെഷിനുകളും മറ്റു പോളിംഗ് സാമഗ്രികളും കൈപറ്റി വാഹനങ്ങളില്‍ അതാത് പോളിംഗ് സ്റ്റേഷണുകളിലെക്ക് കൊണ്ട് പോയി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അസിസ്റ്റന്റ് റീട്ടെനിങ് ഓഫീസര്‍ താഹസില്‍ദാര്‍ ടി ആര്‍ സംഗീത് പറഞ്ഞു. പോലീസ് സുരക്ഷയില്‍ ആയിരുന്നു മെഷീനുകളുടെ വിതരണം. ഗുരുവായൂര്‍ എസിപി വി സുരേഷിന്റെ
നേതൃത്വത്തില്‍ വലിയ പോലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള തപാല്‍ വോട്ടിന് പകരം ഇത്തവണ അതാത് ട്രൈങ്ങിനിങ് സെന്ററുകളിലായിരുന്നു ഒരുക്കിയിരുന്നത് എന്നാല്‍ പലര്‍ക്കും അറിയിപ്പ് ലഭിക്കാത്തതിനാല്‍ വോട്ട് ചെയ്യുവാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!