26.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk രക്തദാനം ജനകീയമാക്കിയ വൈദികൻ; ഡോക്ടർ ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

രക്തദാനം ജനകീയമാക്കിയ വൈദികൻ; ഡോക്ടർ ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അന്തരിച്ചു. 73 വയസ്സായിരുന്നു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സ്ഥാപക ഡയറക്ടറുമാണ്. ആശുപത്രി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ആലപ്പാട്ടച്ചന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, ജൂബിലി മിഷന്‍ കോളേജ് ഓഫ് നഴ്സിങ് , ജൂബിലി മിഷന്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സ്, എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്. തൃശൂര്‍ അതിരൂപത വികാരി ജനറല്‍, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് പ്രസിഡന്റ്, സാന്ത്വനം ചെയര്‍മാന്‍, സത്സംഗ് രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തില്‍ രക്തദാനം ജനകീയമാക്കിയ വൈദികനാണ്. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനാണ്. എസ്എസ്എല്‍സി ബുക്കില്‍ രക്തഗ്രൂപ്പ് നിര്‍ബന്ധമാക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ്. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹെക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.തൃശ്ശൂര്‍ ജില്ലാ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, കൊരട്ടി ഗവ.ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. ‘പൂവിതള്‍ പൊഴിയുമ്പോള്‍’ എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച ‘ഓര്‍മ്മകള്‍ക്കപ്പുറം’ എന്ന ഷോര്‍ട്ട് ഫിലിമിന്റെയും സംവിധാനം നിര്‍ഹിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!