26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Chavakkad പോക്‌സോ കേസില്‍ തിരുവത്ര സ്വദേശിയായ യുവാവിന് 6 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ

പോക്‌സോ കേസില്‍ തിരുവത്ര സ്വദേശിയായ യുവാവിന് 6 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 6 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ.
തിരുവത്ര എ സി പടി മേപ്പുറത്ത് നിസാമുദ്ദീനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തുവെന്നാണ് കേസ്. ചാവക്കാട് പോലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ സിവില്‍ പോലിസ് ഓഫീസര്‍ എ പ്രസീത കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!