26.8 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം വോട്ട് രേഖപ്പെടുത്തി

തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം വോട്ട് രേഖപ്പെടുത്തി

പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ, തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം വോട്ട് രേഖപ്പെടുത്തി. തന്റെ വീടിനടുത്തുള്ള ബൂത്തില്‍ അതിരാവിലെ തന്നെ എത്തിയ അദ്ദേഹം ബൂത്തിലെ ആദ്യ വോട്ടര്‍മാരില്‍ ഒരാളായാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പിന് ശേഷം അദ്ദേഹം തന്റെ വിജയപ്രതീക്ഷ പങ്കുവെച്ചു.ഒന്നാമനായി വോട്ട് രേഖപ്പെടുത്തി, ഈ പോരാട്ടത്തില്‍ ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യും’ എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം ഇക്കുറി തൃത്താലയിലെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്നും മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം ഉറ്റുനോക്കുന്ന ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല.
എല്‍ഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എം.ബി. രാജേഷും യുഡിഎഫിന് വേണ്ടി വി.ടി. ബല്‍റാമുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ബിജെപിക്ക് വേണ്ടി വി. ഉണ്ണികൃഷ്ണനും രംഗത്തുണ്ട്. കഴിഞ്ഞ തവണ 3,000-ത്തോളം വോട്ടുകള്‍ക്കാണ് ബല്‍റാം പരാജയപ്പെട്ടത്. ഇക്കുറി ഭരണവിരുദ്ധ വികാരവും വ്യക്തിപരമായ ബന്ധങ്ങളും തുണയ്ക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്‌

ADVERTISEMENT
error: Content is protected !!