27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk 100 സീറ്റ് ഭംഗിവാക്കല്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്ന് വിഡി സതീശൻ; സിപിഎം വിമതരുമായി...

100 സീറ്റ് ഭംഗിവാക്കല്ല, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്ന് വിഡി സതീശൻ; സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും വെളിപ്പെടുത്തൽ

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫിന് ഉറപ്പെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തിയെന്നും സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തി. 100 സീറ്റ് ഭംഗിവാക്കല്ല. 100 സീറ്റ് യുഡിഎഫിന് ഉറപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഷ്‌ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. വർഗീയ നിലപാടിനെയാണ് എതിർത്തിട്ടുള്ളത്. വർഗീയത പറഞ്ഞാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനും ആൻ്റണിക്കും കിട്ടാത്ത പിന്തുണ ഘടക കക്ഷികളിൽ നിന്ന് തനിക്ക് കിട്ടിയെന്ന് സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനമാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. നഷ്ടങ്ങൾ നേരിട്ട് തനിക്ക് പരിചയമുണ്ട്, അതിൽ ആശങ്കയില്ല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഒരു തർക്കവും കോൺഗ്രസിൽ ഉണ്ടാകില്ല. ഏത് രാഷ്ട്രീയ പാർട്ടിയിലും എന്നപോലെ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ കോൺഗ്രസിലും ഉണ്ടാകാം. എന്നാൽ, അതൊരു തർക്കത്തിലേക്ക് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. ഘടക കക്ഷികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും സതീശൻ വെളിപ്പെടുത്തി.

ADVERTISEMENT
error: Content is protected !!