ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ശേഷമാണ് ആര്‍ട്ടെമിസ് 2ന്റെ ഒറയോണ്‍ പേടകം തിരിച്ചെത്തിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട ദൗത്യമായിരുന്നു ആര്‍ട്ടിമെസ് 2വിന്റേത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. പിന്നീട് 5.37ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. സാന്റിയാഗോ തീരത്തോട് ചേര്‍ന്നാണ് പേടകം സമുദ്രത്തില്‍ പതിപ്പിച്ചത്.



