25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു

പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു

കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കുട്ടികളുടെ വര്‍ണ്ണാഭമായ റാലിയും ഉണ്ടായി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ വികാരി ഫാ. സജയ് ജോസ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും പഠനോത്സവവും സമാപനത്തിന്റെ ഭാഗമായി നടന്നു. ഒ.വി.ബി.എസ് കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പള്ളി കൈക്കാരന്‍ റ്റി എം വര്‍ഗ്ഗീസ്, സെക്രട്ടറി പി. സിന്‍ജു സജിന്‍, സോജ ജിജി, നിഷ തോമസ്, കെ.വി ഉണ്ണിമോന്‍, ഹെഡ്മിസ്ട്രസ് മേരി രഞ്ജന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വികാരി ഫാ. സജയ് ജോസ്, ഹെഡ്മിസ്ട്രസ് മേരി രഞ്ജന്‍, കണ്‍വീനര്‍ സോജ ജിജി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!