കുന്നംകുളം സെന്റ് ലാസറസ്സ് പഴയ പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

കുന്നംകുളം സെന്റ് ലാസറസ്സ് പഴയ പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച വൈകീട്ട് വൈശ്ശേരി സെന്റ്. ഗ്രിഗോറിയോസ് പള്ളിയില്‍ നിന്ന് ഭക്തിനിര്‍ഭരമായ ഘോഷയാത്ര ആരംഭിച്ച് പഴയ പള്ളിയില്‍ എത്തിചേര്‍ന്നു. തുടര്‍ന്ന് സന്ധ്യാ നമസ്‌ക്കാരം, ധുപപ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം, ആശീര്‍വാദം, പൊതുസദ്യ, എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ 6.15ന് പ്രഭാത നമസ്‌ക്കാരം തുടര്‍ന്ന് വി.കുര്‍ബ്ബാന, പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച തുടങ്ങിയവ ഉണ്ടായി. പാമ്പാടി ദയറാ മനേജര്‍ ഫാ.മാത്യു എബ്രഹാം മുഖ്യകാര്‍മ്മികത്വം വഹിച്ചു, വികാരി.ഫാ.ഗിവര്‍ഗ്ഗീസ് ജോണ്‍സണ്‍, കൈക്കാരന്‍ കെ.സി കുരിയാക്കോസ്, സെക്രട്ടറി ഷെറിന്‍ പോള്‍ , കണ്‍വീനര്‍ ഷെബിന്‍ പി.ചെറുവത്തൂര്‍ മറ്റു മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

ADVERTISEMENT