24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk സൗത്ത് ഏഷ്യൻ ജൂജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ നബ്ഹാൻ റഷീദിന് ജന്മനാടിന്റെ ആദരം

സൗത്ത് ഏഷ്യൻ ജൂജിറ്റ്‌സു ചാമ്പ്യൻഷിപ്പിൽ തിളങ്ങിയ നബ്ഹാൻ റഷീദിന് ജന്മനാടിന്റെ ആദരം

ശ്രീലങ്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ജൂജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പ് വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തില്‍ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂര്‍ സ്വദേശി നബ്ഹാന്‍ റഷീദിന് ഒരുമനയൂര്‍ പഞ്ചായത്ത് ഭരണസമിതി സ്വീകരണം നല്‍കി. റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിര്‍, വൈസ് പ്രസിഡന്റ് നഷറ മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ ഷക്കീര്‍ രായമ്മരക്കാര്‍, ഹഫ്സത്ത് അഷ്‌റഫ്, മെമ്പര്‍മാരായ ആരിഫ ജൂഫൈര്‍, വി.സി.ധനേഷ് എന്നിവരും, നിഷാദ് മാളിയേക്കല്‍ എന്നിവരും പങ്കെടുത്തു. ഏപ്രില്‍ 11, 12 തിയ്യതികളിലായി ശ്രീലങ്കയില്‍ നടന്നുവന്ന സൗത്ത് ഏഷ്യന്‍ ജുജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പില്‍ 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് നബ്ഹാന്‍ ഉള്‍പ്പെടെ തൃശ്ശൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ മെഡലുകള്‍ വാരിക്കൂട്ടിയത്.

ADVERTISEMENT
error: Content is protected !!