തൃശ്ശൂര്‍ ചെമ്പുക്കാവില്‍ കാറപകടം ; രണ്ട് പേര്‍ക്ക് പരിക്ക്. ചെമ്പുക്കാവ് കെ.എസ്.എഫ്.ഇയ്ക്ക് മുന്‍വശം നിയന്ത്രണം വിട്ട മഹേന്ദ്ര താറും, എം.ജി കാറും തമ്മില്‍ കൂട്ടിയിടിക്കുകയും റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയുമായിരുന്നു. തുടര്‍ന്ന് എം.ജി. കാര്‍ തലകീഴായി മറിഞ്ഞു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. തിരുവനന്തപുരം വാമനപുരം സ്വദേശികളുടെ മഹേന്ദ്ര താറും മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന എംജി കാറുമാണ് കൂട്ടിയിടിച്ചത് അപകടത്തില്‍ സാരമായ പരിക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അപകടസ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു തലകീഴായി മറിഞ്ഞ വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി.



