24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk എളവള്ളിയിൽ പാടത്തിന് തീപിടിച്ചു

എളവള്ളിയിൽ പാടത്തിന് തീപിടിച്ചു

എളവള്ളിയില്‍ തീപ്പിടുത്തം, എളവള്ളി പഞ്ചായത്ത് മിനി ഇന്‍ഡസ്ട്രീയല്‍ ഏരിയ്ക്ക് സമീപത്തുള്ള പാടത്താണ് കഴിഞ്ഞ ദിവസം രാത്രി തീപിടുത്തം ഉണ്ടായത്. കുറ്റിക്കാട് പാടശേഖരത്തില്‍ പാണ്ടിയത്ത് രാജന്റെ ഉടമസ്ഥതയില്‍ പാടശേഖരത്തിലുള്ള ഭൂമിയിലാണ് രാത്രി 9 മണിയോടെ അഗ്നിബാധ ഉണ്ടായത്. നിമിഷനേരം കൊണ്ട് ആളി പടര്‍ന്ന തീ അണയ്താന്‍ നാട്ടുക്കാരുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്ദ്യോഗസ്ഥര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫയര്‍ഫോഴ്‌സ് ഉദ്ദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ മേഖലയിലേക്ക് പടരുന്നതിന് മുന്‍പായി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

ADVERTISEMENT
error: Content is protected !!