24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Kechery മറ്റം തിരുന്നാള്‍ ; നേര്‍ച്ച ഊട്ടിനുള്ള കലവറ സജീവം

മറ്റം തിരുന്നാള്‍ ; നേര്‍ച്ച ഊട്ടിനുള്ള കലവറ സജീവം

46

 

മറ്റം നിത്യ സഹായ മാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തിലെ തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള നേര്‍ച്ച ഊട്ടിനുള്ള കലവറ സജീവമായി. ശനിയാഴ്ച്ച വൈകീട്ട് മുതല്‍ നിത്യസഹായമാതാ ഓഡിറ്റോറിയത്തില്‍ വിശ്വാസികള്‍ക്കായി നേര്‍ച്ച ഊട്ട് ആരംഭിക്കും. മറ്റം നിത്യ സഹായമാതാവിന്റെ തീര്‍ത്ഥ കേന്ദ്രത്തില്‍ 88 -ാം പ്രതിഷ്ഠ തിരുന്നാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്കായി വിളമ്പുന്ന നേര്‍ച്ച ഊട്ടിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. രാവിലെ മറ്റം ഫൊറോന വികാരി ഫാ പ്രാന്‍സിസ് ആളൂര്‍ കാര്‍മ്മികനായുള്ള വെഞ്ചരിപ്പ് കര്‍മ്മത്തിന് ശേഷം അടുപ്പിലേക്ക് തീപകര്‍ന്നതോടെയാണ് കലവറ സജീവമായത്. കൈക്കാരന്‍ ഷാജ് കെ. സൈമണ്‍, ജനറല്‍ കണ്‍വീനര്‍ സെബി തോമസ് ജോയിന്റ് കണ്‍വീനര്‍ സി.ടി.ജെയിംസ്, ഊട്ട് കമ്മിറ്റി കണ്‍വീനര്‍ എം.വി. ജോജു, ജോയിന്റ് കണ്‍വീനര്‍ കെ.എം. ആന്റണി, ഊട്ട് കമ്മിറ്റി അംഗങ്ങള്‍ പാചകത്തിന് നേതൃത്വം നല്‍കുന്ന മോഹനന്‍ വാക, സഹായികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!