26.7 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur പൈതൃകം ഗുരുവായൂര്‍ പൈതൃക പുരസ്‌കാരം സമ്മാനിച്ചു

പൈതൃകം ഗുരുവായൂര്‍ പൈതൃക പുരസ്‌കാരം സമ്മാനിച്ചു

ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂര്‍ നല്‍കി വരുന്ന പൈതൃക പുരസ്‌കാരം സോപാന സംഗീത കലാകാരന്‍ ജ്യോതിദാസ് ഗുരുവായൂരിന് സമ്മാനിച്ചു. പതിനായിരത്തി ഒന്നു രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇ.എം.എസ് സ്‌ക്വയറില്‍ നടന്ന പൈതൃക ദിനാചരണ ചടങ്ങ് തോല്‍പാവക്കൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവര്‍ ഉദ്ഘാടനം ചെയ്തു. അഷ്ടപദി കലാകാരന്‍ അമ്പലപ്പുഴ വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. പൈതൃക ദിനാഘോഷ സമിതി ചെയര്‍മാന്‍ ഡോ: കെ.ബി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, നാടോടി നൃത്ത കലാകാരി വൈഗ സുഭാഷ് എന്നിവരെ ആദരിച്ചു. വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരി, അഡ്വ: രവി ചങ്കത്ത്, കെ. സുഗതന്‍, കെ.കെ. വേലായുധന്‍, മുരളി അകമ്പടി തുടങ്ങിയവര്‍ സംസാരിച്ചു.ചര്‍ച്ചകള്‍, പൈതൃക വസ്തുക്കളുടെ പ്രദര്‍ശനം, വിഷുക്കൈനീട്ട വിതരണം എന്നിവയും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!