30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി

പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി

25

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോര്‍ ഏലിയാസ് കുടുംബയൂണിറ്റ് വാര്‍ഷികം നടത്തി.
ഞായറാഴ്ച വൈകീട്ട് കോട്ടോല്‍ ചെറുവത്തൂര്‍ ജോയ് അപ്പുട്ടിയുടെ ഭവനത്തില്‍ നടന്ന വാര്‍ഷികം ഇടവക വികാരി ഫാ അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സി.യു ശലമോന്‍, കുടുംബ യൂണിറ്റ് കോര്‍ഡിനേറ്റര്‍ ജിനു നോബി എന്നിവര്‍ സംസാരിച്ചു. വാര്‍ഷികത്തിന്റെ ഭാഗമായി സംഗീതം, ആരാധനഗീതം , കഥാപ്രസംഗം ,ബൈബിള്‍ ക്വിസ് എന്നിവ നടന്നു. ബൈബിള്‍ ക്വിസ്സില്‍ ശോഭ സണ്ണി വിജയിച്ചു. പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും, വിവിധ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കും സമ്മാനവിതരണം നടത്തി. 2026-27 വര്‍ഷത്തിലേക്ക് പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റ് ജോസ് വറതു, സെക്രട്ടറി മണി ജോയ്,ജോയിന്റ് സെക്രട്ടറി , ജെസ്സി വില്‍സണ്‍ , ട്രഷറര്‍ സണ്ണി ചെറിയാന്‍ എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോയ് അപ്പുട്ടി , വര്‍ഗ്ഗീസ് ജോര്‍ജ് , ജോസ് അപ്പുട്ടി ,ഡെയ്സി ജിജി , ലീന ജോണ്‍സന്‍ എന്നിവരെ തെരഞ്ഞെടുത്തു.മണി ജോയ് നന്ദി പറഞ്ഞു. സ്നേഹ വിരുന്നും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!