25.9 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ഓപ്പറേഷൻ നുംഖൂർ; ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ, നിര്‍ണായക യോഗം മൂന്നാറിൽ

ഓപ്പറേഷൻ നുംഖൂർ; ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിൽ, നിര്‍ണായക യോഗം മൂന്നാറിൽ

വാഹന കള്ളക്കടത്ത് കണ്ടെത്താനുള്ള ഓപ്പറേഷൻ നുംഖൂറിന്‍റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിര്‍ണായക യോഗം മൂന്നാറിൽ ഇന്ന് ആരംഭിക്കും. ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം യോഗം ചേരും. ഇരു രാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ചർച്ചയാകും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ ഉണ്ടാകും. ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തിൽ നിന്ന് മാത്രം 50ലധികം വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 25 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 15000 വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് കടത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ ആണ് വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തത്. സൂപ്പർ കാറുകൾ, ബൈക്കുകൾ അടക്കം രാജ്യത്തേക്ക് കടത്തിയിട്ടുണ്ട്. രാജ്യത്ത് ഉണ്ടായത് കോടികളുടെ നികുതി വെട്ടിപ്പാണെന്നാണ് കണ്ടെത്തൽ. 464 വാഹനങ്ങളാണ് അസമിൽ രജിസ്റ്റർ ചെയ്തത്. കേരളത്തിലും നിരവധി വാഹനങ്ങളെത്തി.

 

ADVERTISEMENT
error: Content is protected !!