കുട്ടഞ്ചേരി ആലിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കുട്ടഞ്ചേരി ആലിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. കാലത്ത് 5 മണിക്ക് നിര്‍മ്മാല്യം, തുടര്‍ന്ന് ക്ഷേത്രം തന്ത്രി ഈക്കാട്ടുമനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതി ഹോമം, ആറുമണിക്ക് ഉഷ പൂജ, തുടര്‍ന്ന് കലശപൂജ, ഉച്ച പൂജ എന്നിവ നടന്നു. വൈകിട്ട് മൂന്നുമണിക്ക് നടതുറക്കല്‍, തുടര്‍ന്ന് ദേശഗുരുതി, ആറുമണിക്ക് നിറമാല, ചുറ്റുവിളക്ക്, 6:30ന് ദീപാരാധന, ഭഗവത് സേവ തുടര്‍ന്ന് അത്താഴപൂജയുമുണ്ടായി. വൈകിട്ട് 5 മണിക്ക് കുട്ടഞ്ചേരി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സതീശന്‍ ആന്‍ഡ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൂമ്പില്‍ ക്ഷേത്രത്തില്‍ നിന്നും ഉടുക്കുപാട്ടിന്റെ അകമ്പടിയോടെ താലം എഴുന്നെള്ളിച്ച് ഏഴുമണിക്ക് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ക്ഷേത്ര സന്നിധിയില്‍ പറവെപ്പ് നടന്നു. 08.30നു ശാസ്താംപാട്ട് ഉണ്ടായി. വൈകിട്ട് 7 മണി മുതല്‍ അന്നദാനവും ഉണ്ടായിരുന്നു.

ADVERTISEMENT