തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ (എ.കെ.ടി.എ) തൃശൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കുന്നംകുളം രാജീവ് ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ പി.പി. പാപ്പച്ചന്‍ നഗറില്‍ നടന്ന സമ്മേളനം എ.കെ.ടി.എ സംസ്ഥാന ട്രഷറര്‍ എ.എസ്. കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേമനിധിയില്‍ നിന്ന് നല്‍കാനുള്ള പ്രസവാനുകൂല്യ കുടിശ്ശിക ഉടന്‍ തീര്‍പ്പാക്കുക, 15,000 രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളും കണ്‍വെന്‍ഷനില്‍ പാസാക്കിയ പ്രമേയത്തിലൂടെ സംഘടന ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് തേറാട്ടില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം.കെ. പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി.എം. പുഷ്പകുമാരി വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.സംഘടനയില്‍ നിന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും മികച്ച യൂണിറ്റുകളെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമ്മിണി കുമാരന്‍, ജലജ അരവിന്ദന്‍, ഷൈബി ഡേവിഡ്‌സണ്‍, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു



