24.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Kunnamkulam നടപ്പാതയില്‍ കിടന്നുറങ്ങുന്നവരെ അടിച്ച് കൊല്ലുന്ന സൈക്കോ കില്ലര്‍ ; കുന്നംകുളം സ്വദേശി ഷണ്‍മുഖന്‍ വീണ്ടും സമാന...

നടപ്പാതയില്‍ കിടന്നുറങ്ങുന്നവരെ അടിച്ച് കൊല്ലുന്ന സൈക്കോ കില്ലര്‍ ; കുന്നംകുളം സ്വദേശി ഷണ്‍മുഖന്‍ വീണ്ടും സമാന കേസില്‍ അറസ്റ്റില്‍

646

നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസില്‍ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പന്തല്ലൂര്‍ സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ ഷണ്മുഖനെയാണ് ടെമ്പിള്‍ എസ്.എച്ച്.ഒ.-വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടില്‍ ധനേഷ് കുമാറിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ 9 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. പിറ്റേന്ന് രാവിലെ ധനേഷ് മരിച്ചുകിടക്കുന്നത് കണ്ട് പോലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് മേഖലയിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാത്രി റോഡരികില്‍ കിടക്കുന്നവരെ അടിച്ചു കൊലപ്പെടുത്തുന്നതാണ് മാനസിക വൈകല്യമുള്ള പ്രതിയുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!