24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk ഇറാന്റെ പുതിയ ഭീഷണി, എണ്ണ വില 140 ഡോളർ എത്തും, ‘ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകൾക്ക്...

ഇറാന്റെ പുതിയ ഭീഷണി, എണ്ണ വില 140 ഡോളർ എത്തും, ‘ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ല’

ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. യു.എസ് നടപ്പിലാക്കുന്ന സാമ്പത്തിക തന്ത്രങ്ങൾ തികച്ചും പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് 140 ഡോളറായി ഉയരുമെന്നും പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പ്രതികരണം

യു.എസ് സൈനിക നടപടികൾ ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഒരൊറ്റ എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് പോലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഉപരോധം നീണ്ടാലും

ഇറാന്റെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ തുറന്നടിച്ചു. ഇവിടുത്തെ എണ്ണക്കിണറുകൾ സുരക്ഷിതമായിരിക്കുന്നത് വേണമെങ്കിൽ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറിയെ പരിഹസിച്ച് അദ്ദേഹം കുറിച്ചു.

യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെയാണ് ഘാലിബാഫ് പ്രധാനമായും ലക്ഷ്യം വെച്ചത്. ബെസന്റിനെപ്പോലുള്ളവരുടെ തെറ്റായ ഉപദേശങ്ങളാണ് അമേരിക്കൻ ഭരണകൂടത്തെ വഴിതെറ്റിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവർ എണ്ണവില 120 ഡോളറിന് മുകളിലെത്തിച്ചു കഴിഞ്ഞുവെന്നും ഘാലിബാഫ് പരിഹസിച്ചു.

ADVERTISEMENT
error: Content is protected !!