24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk വിജയാദരവും പുരസ്‌കാര സമര്‍പ്പണ ചടങ്ങും സംഘടിപ്പിച്ചു

വിജയാദരവും പുരസ്‌കാര സമര്‍പ്പണ ചടങ്ങും സംഘടിപ്പിച്ചു

കാണിപ്പയ്യൂര്‍ തോന്നിയംകാവ് ഭദ്രകാളി ക്ഷേത്ര പൂരമഹോത്സവത്തോടനുബന്ധിച്ച് രാമദേയം കാണിപ്പയ്യൂര്‍ ദേശം പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയാദരവും പുരസ്‌കാര സമര്‍പ്പണ ചടങ്ങും സംഘടിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സ് മത്സരത്തിലെ വിജയികള്‍ക്കും, വിദ്യാഭ്യാസ മേഖലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ദേശത്തെ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ നല്‍കിയത് കെ.ആര്‍ ഗ്രൂപ്പാണ്. കെ.ആര്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് മാനേജിംഗ് ഡയറക്ടറും, ബി.ഡി.ജെ.എസ് തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റും കുന്നംകുളം നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.ആര്‍. രജില്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തകരായ ചുള്ളിയില്‍ വിശ്വനാഥന്‍, സത്യഭാമ വിശ്വനാഥന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഒരു ഇടവേള കൂടി.

 

ADVERTISEMENT
error: Content is protected !!