24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk പന്നിശ്ശേരി ശ്രീ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷിച്ചു

പന്നിശ്ശേരി ശ്രീ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷിച്ചു

പന്നിശ്ശേരി ശ്രീ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍, നരസിംഹ ജയന്തി ആഘോഷിച്ചു. രാവിലെ നട തുറക്കലിന് ശേഷം ക്ഷേത്രത്തില്‍ മേല്‍ശാന്തിയുടെ കാര്‍മ്മിത്വത്തില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും നടന്നു. നരസിംഹ ജയന്തി ആഘോഷത്തിന്റെ പ്രധാന വഴിപാടായ തൂണ്‍ സമര്‍പ്പണം രാവിലെ ഏഴു മണിമുതല്‍ ആരംഭിച്ചു. ഗുരുവായൂര്‍ രാധ മാധവ് സങ്കീര്‍ത്തന സമിതിയുടെ നേതൃത്വത്തില്‍ ഹരിനാമകീര്‍ത്തനാലാപനവും നടന്നു. ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി പ്രസാദ ഊട്ടുമുണ്ടായി. വൈകീട്ട് ക്ഷേത്രാങ്കണത്തില്‍ പ്രദേശിക കലാകാരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നിരവധി ഭക്ത ജനങ്ങള്‍ നരസിംഹജയന്തി ആലോഷ ചടങ്ങുകളില്‍ പങ്കെടുത്തു. ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് വി ആര്‍ ബാലകൃഷ്ണന്‍ , സെക്രട്ടറി എം.പി. സഞ്ജീവ് ,
ട്രഷറര്‍ പി.കെ.പുഷ്പാകരന്‍ തുടങ്ങിയവര്‍ നരസിംഹ ജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!