24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk ‘വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം’; ഗ്രാറ്റിറ്റിയൂഡ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു

‘വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം’; ഗ്രാറ്റിറ്റിയൂഡ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു

എസ്.എസ്.എഫ്. വടക്കേക്കാട് ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഗ്രാറ്റിറ്റിയൂഡ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. നാലാം കല്ല് എം.എന്‍ഡ്.ടി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സോണ്‍ പ്രസിഡന്റ് അബ്ദു റസാക്ക് അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡണ്ട് അന്‍സാര്‍ സഖാഫി അണ്ടത്തോട് അധ്യക്ഷനായിരുന്നു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ജാഫര്‍ ഇര്‍ഫാനി ക്ലാസ്സിന് നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത് വടക്കേക്കാട് സോണിലെ
44 യുണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 300 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. സമ്മേളനശേഷം വടക്കേക്കാട് സെന്ററിലേക്ക് പ്രചരണ വിളംബരം ജാഥ നടത്തി.2027 ജനുവരി 28,29,30,31 തിയ്യതികളില്‍ മലപ്പുറത്താണ് സമസ്ത 100 ആം വാര്‍ഷിക സമ്മേളനം നടത്തുന്നത്. ഇതിന്റെ പ്രചാരണാര്‍ത്ഥം വടക്കേക്കാട് നടന്ന ഗ്രാറ്റിറ്റിയുഡ് പ്രോഗ്രാമിന് വടക്കേക്കാട് സിവിഷന്‍ ജനറല്‍ സെക്രടറി സെബില്‍ എടക്കര, വാഫി സെക്രടറി ഹാഷിം സഅദി, ക്യാംപ് സെക്രട്ടറി മുഹമ്മദ് ഇഹ്‌സാന്‍ കല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!