24.6 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കനാലിലേക്ക് മറിഞ്ഞ് അപകടം

നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കനാലിലേക്ക് മറിഞ്ഞ് അപകടം

പാവറട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് കനാലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. ചാവക്കാട് ഭാഗത്തുനിന്ന് പൂവത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് കാശ്മീര്‍ റോഡ് ബസ്റ്റോപ്പിന് സമീപം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ആറു യാത്രക്കാരുണ്ടായിരുന്നു. തലശ്ശേരി സ്വദേശികളായ കാര്‍ യാത്രക്കാര്‍ എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണു അപകടം സംഭവിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. വൈദ്യുത പോസ്റ്റും തകര്‍ന്ന നിലയിലാണ്. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുത ബന്ധം തകരാറിലായി. അപകടത്തില്‍ ആളപായമില്ല. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാവറട്ടി പോലീസില്‍ വിവരം അറിയിച്ചു.

ADVERTISEMENT
error: Content is protected !!