26.7 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍, ഇടയ...

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍, ഇടയ സന്ദര്‍ശനം നടത്തി

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ മാര്‍ടോണി നീലങ്കാവില്‍, ഇടയ സന്ദര്‍ശനം നടത്തി. രാവിലെ ദേവാലയത്തിലെത്തിയ സഹായ മെത്രാനെ കൊടിമരത്തിന് സമീപത്ത് ഇടവക വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മാര്‍ ടോണി നീലങ്കാവില്‍ കാര്‍മ്മികനായി ദിവ്യബലിയും നടന്നു. സഹായമെത്രാന്റെ കാരുണ്യനിധിയിലേക്ക് ഇടവക വിശ്വാസികള്‍ കാഴ്ച്ച സമര്‍പ്പണം നടത്തി. തുടര്‍ന്ന് ഇടവക വിശ്വാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം സഹായമെത്രാന്‍ പങ്കെടുത്ത് കൊണ്ട് ഇടവക പൊതുയോഗം നടത്തി. ഇടവകയിലെ വിവിധ ഭക്ത സംഘടനകള്‍, യുവജനങ്ങള്‍, മത ബോധന അധ്യാപകര്‍, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, കൈക്കാരന്‍മാര്‍ തുടങ്ങിയവരുമായി സഹായമെത്രാന്‍ കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ഉച്ചഭക്ഷണത്തിന് ശേഷമാണ് ഇടയ സന്ദര്‍ശനം പൂര്‍ത്തിയാക്കി മാര്‍ ടോണി നീലങ്കാവില്‍ മടങ്ങിയത്. വികാരി ഫാ.ജാക്‌സണ്‍ ചാലക്കല്‍, കൈക്കാരന്‍മാരായ ജോയ് പാലയൂര്‍, വിന്‍സെന്റ് ചുങ്കത്ത് എന്നിവര്‍ ഇടയ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!