വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃത്താലയിൽ വിടി ബൽറാം മുന്നിൽ. ഇതിനിടെ സാമൂഹിക മാധ്യമങ്ങളിൽ വി ടി ബൽറാം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. `കം ബാക്ക്, താങ്ക്യു തൃത്താല’ എന്നായിരുന്നു പോസ്റ്റ്. ഒപ്പം എം. ബി രാജേഷിന്റെ മുന്നിൽ നിന്നുള്ള സെൽഫിയും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ എം ബി രാജേഷ് പിടിച്ചെടുത്ത തൃത്താലയിലാണ് ഇത്തവണ വിടി ബൽറാം ലീഡ് ചെയ്യുന്നത്. എൽഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും വിഭാഗീയതയും തൃത്താലയിൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നായിരുന്നു യു ഡി എഫ് കണക്കുകൂട്ടൽ. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടമാണ് തൃത്താലയിൽ ഉണ്ടായിരുന്നത്.



