26 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery ബസ്സുകളുടെ മത്സരയോട്ടം ; ദുരിതത്തിലായി യാത്രക്കാര്‍

ബസ്സുകളുടെ മത്സരയോട്ടം ; ദുരിതത്തിലായി യാത്രക്കാര്‍

107

 

ബസ്സുകളുടെ മത്സരയോട്ടം യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളിയാഴ്ച രാവിലെ എട്ടോടെ പെരുമ്പിലാവിലാണ് സംഭവം. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകള്‍ തമ്മിലായിരുന്നു മത്സരയോട്ടം. ഒടുവില്‍ പെരുമ്പിലാവ് ബസ്റ്റോപ്പില്‍ വച്ച് ബസ്സുകള്‍ തമ്മില്‍ കൂട്ടിയുരസുകയും ഒരു ബസ്സിന്റെ സൈഡ് മിററില്‍ മറ്റൊരു ബസ് തട്ടുകയും ചെയ്തു. തുടര്‍ന്ന് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും രണ്ട് ബസ്സുകളുടെയും ട്രിപ്പ് നിര്‍ത്തിവെച്ചതായി അറിയിക്കുകയായിരുന്നു. ഇതോടെ രണ്ട് ബസ്സുകളിലേയും യാത്രക്കാര്‍ വലയുകയും ദുരിതത്തിലായ യാത്രക്കാര്‍ മറ്റ് ബസ്സുകളെ ആശ്രയിക്കുകയും ചെയ്തു. ബസുകളുടെ ട്രിപ്പുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ബസ്സിലെ യാത്രക്കാരും ബസ് തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമയ പ്രശ്നത്തെ ചൊല്ലിയുള്ള ബസ്സുകളുടെ മത്സര ഓട്ടത്തിലും, യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ട ബസ് തൊഴിലാളികളുടെ നടപടിയിലും ബസ്സ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഇത്തരം ബസ്സ് തൊഴിലാളികള്‍ക്കെതിരെ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!