29 C
Kunnamkulam
Monday, August 17, 2026
Home Bureaus Kunnamkulam എല്‍ഡിഎഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു.

എല്‍ഡിഎഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു.

37

ഇടതുപക്ഷ ജനാധിപത്യ മുന്നണി് തുടര്‍ച്ചയായ അഞ്ചാം തവണയും എ.സി മൊയ്തീന്റെ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ചതിന്റെ ഭാഗമായി എല്‍ഡിഎഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. നഗരസഭ ഗാന്ധി ചത്വരത്തിന് മുന്നില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സമാപിച്ചു. നിയുക്ത എം.എല്‍.എ എ.സി മൊയ്തീന്‍, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം എം. ബാലാജി, എല്‍ഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എം.എന്‍ സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഏരിയ സെക്രട്ടറിമാരായ കെ. കൊച്ചനിയന്‍, കെ.ഡി ബാഹുലേയന്‍, ഇ.എ ദിനമണി, സൗമ്യ അനിലന്‍ തുടങ്ങിയവരും റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു.
വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയുന്നതിനുള്ള പര്യടന ജാഥ മെയ് 11, 12 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

ADVERTISEMENT
error: Content is protected !!