കുന്നംകുളം ചൊവ്വന്നൂരില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ കുന്നംകുളം തെക്കേപ്പുറം സ്വദേശി ദീവേഷിനെ പരിക്കുകളോടെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷക്കും കാറിനും കേടുപാടുകള്‍ സംഭവിച്ചു. കുന്നംകുളം ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോയിരുന്ന കാറും ചൊവ്വന്നൂരില്‍ നിന്ന് കുന്നംകുളത്തേക്ക് വരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത.ഞായറാഴ്ച്ച
രാത്രി 7.30നായിരുന്നു അപകടം. കുന്നംകുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു



