26.1 C
Kunnamkulam
Monday, August 17, 2026
Home Bureaus Kunnamkulam വിഷുക്കൈനീട്ടം കൂട്ടുകാര്‍ക്കായി മാറ്റിവെച്ച് കുരുന്നുകള്‍; മാതൃകാ പ്രവര്‍ത്തനവുമായി സേവാഭാരതി

വിഷുക്കൈനീട്ടം കൂട്ടുകാര്‍ക്കായി മാറ്റിവെച്ച് കുരുന്നുകള്‍; മാതൃകാ പ്രവര്‍ത്തനവുമായി സേവാഭാരതി

40

വിഷുക്കൈനീട്ടമായി ലഭിച്ച തുക പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്കായി മാറ്റിവെച്ച കൊച്ചു മിടുക്കരുടെ കാരുണ്യത്തില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കുന്നംകുളം സേവാഭാരതി. വള്ളിക്കാട്ടില്‍ വിനീഷ് – സവിത ദമ്പതികളുടെ മക്കളായ സാത്വിക്, സാന്‍വിക എന്നിവരും, മരക്കാത്ത് സഞ്ചു – അര്‍ച്ചന ദമ്പതികളുടെ മക്കളായ ആദികേഷ്, ദേവദര്‍ശ് എന്നിവരും തങ്ങള്‍ക്ക് ലഭിച്ച വിഷുക്കൈനീട്ടം സേവാഭാരതിയുടെ വിദ്യഭ്യാസ സഹായ നിധിയിലേക്ക് കൈമാറിയിരുന്നു. ഈ തുക വിനിയോഗിച്ച് പ്രദേശത്തെ മുപ്പതോളം കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും കുടകളും വിതരണം ചെയ്തു.

സേവാഭാരതി സമിതി പ്രസിഡന്റ് വി.എ.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കുട്ടികളെയും പ്രോത്സാഹനം നല്‍കിയ രക്ഷിതാക്കളെയും ചടങ്ങില്‍ അഭിനന്ദിച്ചു. സേവാഭാരതി ജില്ലാ സ്വാവലംബന്‍ കണ്‍വീനര്‍ വാസുദേവന്‍ സേവാ സന്ദേശം നല്‍കി. കുന്നംകുളം സേവാഭാരതി ജനറല്‍ സെക്രട്ടറി രാജേഷ് മാമ്പുള്ളി, ശങ്കരനാരായണന്‍ മരക്കാത്ത്, സനല്‍ കാണിപ്പയ്യൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!