25 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല

മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല

75

 

മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതില്‍ മൗനം വെടിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയുക്ത എം.എല്‍.എയുമായ രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചെന്നിത്തല ഗുരുവായൂരില്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വി.ഡി സതീശന് എല്ലാവിധ ആശംസകളും നേരുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പത്തു വര്‍ഷക്കാലത്തെ ഇടതുപക്ഷ മുന്നണിയുടെ ഭരണത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കാന്‍ വേണ്ടിയുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനുള്ളത്. ആ ഗവണ്‍മെന്റിന് ജനങ്ങളുടെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടാകണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. ഒപ്പം സതീശന് ആശംസകളും നേര്‍ന്നു.

ADVERTISEMENT
error: Content is protected !!