27.4 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Chavakkad ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ യൂണിറ്റ് ക്യാമ്പ്...

ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ സുനീഷ് കെ.തോമസ് ഉദ്ഘാടനം ചെയ്തു. റീല്‍സ് മേക്കിങ്, വീഡിയോ എഡിറ്റിങ് എന്നിവയില്‍ പരിശീലനവും ഒരുക്കി. സ്‌കൂളിലെ കൈറ്റ് മിസ്ട്രീസ് രമ്യ രവീന്ദ്രന്‍, റിസോഴ്‌സ്‌ പേഴ്‌സണ്‍ വിപിന എന്നിവര്‍ ക്യാമ്പ് നയിച്ചു. 22 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!