25.7 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu അക്കിക്കാവ് കമ്പിപ്പാലം കെ .എം . എസ് .സി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള സെവന്‍സ്...

അക്കിക്കാവ് കമ്പിപ്പാലം കെ .എം . എസ് .സി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള സെവന്‍സ് വണ്‍ഡേ ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

അക്കിക്കാവ് കമ്പിപ്പാലം കെ .എം . എസ് .സി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള സെവന്‍സ് വണ്‍ഡേ ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. അകാലത്തില്‍ മരണമടഞ്ഞ ക്ലബ് അംഗമായ കുട്ടന്റെ ഓര്‍മ്മയ്ക്കായാണ് ആറാമത് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. കടവല്ലൂര്‍ പഞ്ചായത്ത് മൈതാനിയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി .ജി രഘുനാഥ് നിര്‍വഹിച്ചു. പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ . എ ജ്യോതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ രതീഷ്, രമേഷ്, പ്രവീണ്‍കുമാര്‍, രേഖ ജയരാമന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് ഭാരവാഹികളായ സുബിന്‍ സ്വാഗതവും ഡിക്‌സണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ കേരളത്തിലെ പതിനാറു ടീമുകള്‍ പങ്കെടുത്തു. റെയിന്‍ബോ ടയേഴ്‌സ് കമ്പിപാലം നല്‍കുന്ന 23001 രൂപ വിന്നേഴസ് പ്രൈസ് മണിക്കും യു 23 ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഗോള്‍ കീപ്പര്‍ കമാലുദ്ദീന്‍ നല്‍കുന്ന വിന്നേഴ്‌സ് ട്രോഫിക്കും ഡി എഫ് സി മാടവനയും വേല്‍ മുരുകന്‍ കൂട്ടായ്മ കൊങ്ങണ്ണൂര്‍ നല്‍കുന്ന 12001 രൂപ റണ്ണേഴ്‌സ് പ്രൈസ് മണി ക്കും സുനില്‍ കണ്ടിരുത്തി നല്‍കുന്ന റണ്ണേഴ്‌സ് കിരീടത്തിനും ചലഞ്ചേഴ്‌സ് ചേറ്റുവയൂം അര്‍ഹരായി.

 

ADVERTISEMENT
error: Content is protected !!