25.7 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kechery എളവള്ളി ഗ്രാമ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

എളവള്ളി ഗ്രാമ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

എളവള്ളി ഗ്രാമ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.നാടിന്റെ ശുചിത്വത്തില്‍ നമുക്കും പങ്കാളിയാകാം എന്ന ജനകീയ മുദ്രാവാക്യത്തോടു കൂടിയാണ് എളവള്ളി ഗ്രാമ പഞ്ചായത്തിലെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
എല്ലാ വാര്‍ഡുകളിലും ഇതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ക്ലബ്ബ് – വായനശാല ഭാരവാഹികള്‍, തൊഴിലുറപ്പ് , ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി വിവിധ മേഖലകളിലുളളവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എളവള്ളി മമ്മായി സെന്ററില്‍ നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത നിര്‍വഹിച്ചു . ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചിത്ര രതിഷ് അധ്യക്ഷയായി.

ADVERTISEMENT
error: Content is protected !!