24.3 C
Kunnamkulam
Saturday, August 8, 2026
Home Bureaus Perumpilavu ചാലിശ്ശേരി ജിസിസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ജൂനിയര്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍...

ചാലിശ്ശേരി ജിസിസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ജൂനിയര്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വോളി ക്ലബ് മമ്പാട് ജേതാക്കളായി

24

 

ചാലിശ്ശേരി ജിസിസി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ജൂനിയര്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ വോളി ക്ലബ് മമ്പാട് ജേതാക്കളായി. ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടന്ന ടൂര്‍ണ്ണമെന്റില്‍ എട്ടോളം ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് ജിസിസി ചാലിശ്ശേരിയെ പരാജയപ്പെടുത്തിയാണ് വോളി ക്ലബ് മമ്പാട് കിരീടം സ്വന്തമാക്കിയത്. ഗ്രാമത്തിന്റെ കായികമേഖലയില്‍ പുതുതലമുറയിലെ താരങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കുന്ന വേദിയായി ടൂര്‍ണ്ണമെന്റ് മാറി. വിജയികള്‍ക്ക് ജിസിസി ക്ലബ്ബ് സെക്രട്ടറി ജിജു ജെക്കബ്, ട്രഷറര്‍ എ.എം. ഇക്ബാല്‍, ജോയിന്‍ സെക്രട്ടറി ഹമീദ് തുറക്കല്‍, എക്‌സിക്യൂട്ടീവ് അംഗം ഉമ്മര്‍, വോളിബോള്‍ കോച്ച് നാസര്‍ പാറമേല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!