26.2 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Erumapetty മദര്‍ ഓഫ് ഗ്ലോറി ഫോറത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളുടെ അമ്മമാരെ ആദരിച്ചു

മദര്‍ ഓഫ് ഗ്ലോറി ഫോറത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളുടെ അമ്മമാരെ ആദരിച്ചു

മദര്‍ ഓഫ് ഗ്ലോറി ഫോറത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഭിന്നശേഷി കുട്ടികളുടെ അമ്മമാരെ ആദരിച്ചു.പന്നിത്തടം ടെലകോണ്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മാതൃ സംഗമത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി 500 ലേറെ അമ്മമാരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കുന്നംകുളം എം.എല്‍. എ എ.സി.മൊയ്തീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ കരിം പന്നിത്തടം അധ്യക്ഷനായി. മുന്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെസക്കീര്‍ മുഖ്യ അതിഥിയായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. എം.നൗഷാദ്,മെമ്പര്‍ വി. ശങ്കരനാരായണന്‍,മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍,കെ.എം.മുഹമ്മദ് ഖാസിം കോയ,എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.എം. റഷീദ് , ഇടം സാംസ്‌കാരിക വേദി സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, ഡിസ്എബിലിറ്റി ആക്ടീവിസ്റ്റ് കെ.കെ.ഫാറൂഖ്, ഗായകന്‍ ചാര്‍ളി തൃശൂര്‍, കോണ്‍ഗ്രസ് മണ്ഡലം ഷറഫു പന്നിത്തടം,സോഷ്യല്‍ മീഡിയ അവതാരകരായ ശ്രീജ സുകുമാരന്‍,കെ.കെ.ഹബീബ് റഹ്‌മാന്‍,ഫോട്ടോഗ്രാഫര്‍ ഇബ്രാഹീം പഴവൂര്‍ എന്നിവര്‍ പങ്കെടുത്തു. ഇവന്റ് ഡയറക്ടര്‍മാരായ ഡോ.സജന മുഹമ്മദ്അലി, ഡോ. റാഷിദ ഷഹിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ അതിഥികളെ ഉപഹാരം നല്‍കി ആദരിച്ചു.തുടര്‍ന്ന് ചാര്‍ലി തൃശൂരിന്റെ നേതൃത്വത്തില്‍ സംഗീതം ഉള്‍പ്പടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

ADVERTISEMENT
error: Content is protected !!