കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂര്‍ യൂണിറ്റിന്റെ 29 -ാ0 വാര്‍ഷിക സമ്മേളനവും മുന്‍ പ്രസിഡന്റ് ഇ.എസ് വിജയന്റെ ഒന്നാം ചരമവാര്‍ഷികാചരണവും സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കഴിയൂര്‍ യൂണിറ്റിന്റെ 29 -ാ0 വാര്‍ഷിക സമ്മേളനവും മുന്‍ പ്രസിഡന്റ് ഇ.എസ് വിജയന്റെ ഒന്നാം ചരമവാര്‍ഷികാചരണവും സംഘടിപ്പിച്ചു. എടക്കഴിയൂര്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.ഐ.ജോര്‍ജ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ ജോജി തോമസ്, വൈസ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍, ജോയിന്‍ സെക്രട്ടറിമാരായ മുഹമ്മദ് ബഷീര്‍, ദിലീപ് കുമാര്‍, യൂണിറ്റ് ട്രഷറര്‍ പി.എല്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബഷീര്‍ മോഡേണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.സി ഹൈദ്രോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായി.

ADVERTISEMENT