27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ സെന്റ് ജോര്‍ജ്ജ്...

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ സെന്റ് ജോര്‍ജ്ജ് സെമിത്തേരി ചാപ്പല്‍ പെരുന്നാള്‍ ആഘോഷിച്ചു

39

പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയിലെ സെന്റ് ജോര്‍ജ്ജ് സെമിത്തേരി ചാപ്പല്‍ പെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, കുരിശടിയില്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വ്വാദം, നേര്‍ച്ച വിതരണം എന്നിവയും ഉണ്ടായിരുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാദര്‍ ഡില്‍ജോ ഏലിയാസ് കൂരന്‍, ട്രസ്റ്റി കെ.ജെ. സോജന്‍, സെക്രട്ടറി അരുണ്‍ റ്റി. രാജന്‍, ജോയിന്റ് സെക്രട്ടറി കെ. ജിജോ ജോര്‍ജ്ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!