14 വര്‍ഷം തുടര്‍ച്ചയായി ഹയര്‍ സെക്കന്ററി പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായി സേവനം ചെയ്ത ബിജി ഡേവിഡ് ആണ് പ്രിന്‍സിപ്പല്‍ ആയി സ്ഥാനമേറ്റത്. പി.ടി.എ. പ്രസിഡന്റും കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാനുമായ പി.ജി.ജയപ്രകാശ് പ്രിന്‍സിപ്പല്‍ ബിജി ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് താഴത്തേതില്‍, ഹെഡ്മിസ്ട്രസ് ജെന്‍സി കെ.എസ്് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരും, മറ്റ് ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.



