24.4 C
Kunnamkulam
Friday, July 17, 2026
Home Bureaus Chavakkad ചാവക്കാട് നഗരസഭയുടെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന് തുടക്കമായി

ചാവക്കാട് നഗരസഭയുടെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന് തുടക്കമായി

 

കാലവര്‍ഷത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നഗരശുചിത്വം ഉറപ്പുവരുത്തുന്നതിനുമുള്ള ചാവക്കാട് നഗരസഭയുടെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ എ. എച്ച്. അക്ബര്‍ നിര്‍വഹിച്ചു. ആദ്യഘട്ടമായി ചാവക്കാട് പഴയ പാലം പരിസരവും ചാവക്കാട് പോലീസ് സ്റ്റേഷന്‍, നഗരസഭ, താലൂക്ക് ആശുപത്രി എന്നീ സ്ഥലങ്ങള്‍ ശുചീകരിച്ചു. വരും ദിവസങ്ങളില്‍ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വിപുലമായ രീതിയില്‍ ക്ലീനിങ് പ്രവര്‍ത്തനങ്ങള്‍ നടക്കും.

ADVERTISEMENT
error: Content is protected !!