24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu ജനവിധി ;വിദ്വേഷ പ്രചാരകര്‍ക്ക് നല്‍കിയ താക്കീതാണെന്ന് സുരേന്ദ്രന്‍ കരിപ്പുഴ

ജനവിധി ;വിദ്വേഷ പ്രചാരകര്‍ക്ക് നല്‍കിയ താക്കീതാണെന്ന് സുരേന്ദ്രന്‍ കരിപ്പുഴ

107

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയവും എല്‍.ഡി.എഫിന് കനത്ത പരാജയവും സമ്മാനിച്ച ജനവിധി, മതനിരപേക്ഷ കേരളം, വിദ്വേഷ പ്രചാരകര്‍ക്ക് നല്‍കിയ താക്കീതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു. ജനവിധി കേരളത്തോട് പറയുന്നത് എന്ന വിഷയത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!