30.1 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Erumapetty സി.പി.ഐ കടങ്ങോട് മില്ല് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും കൂട്ടരാജി

സി.പി.ഐ കടങ്ങോട് മില്ല് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും കൂട്ടരാജി

77

 

കുന്നംകുളം മണ്ഡലത്തിലെ സി.പി.ഐ കടങ്ങോട് മില്ല് ബ്രാഞ്ച് കമ്മറ്റിയില്‍ നിന്നും കൂട്ടരാജി.കുന്നംകുളം മണ്ഡലം കമ്മറ്റിയുടെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് സെക്രട്ടറി ഉള്‍പ്പെടെ 11 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് എരുമപ്പെട്ടി ചിറ്റണ്ട ബ്രാഞ്ചിലും കൂട്ടരാജിയുണ്ടായിരുന്നു. സി.പി.ഐ കടങ്ങോട് മില്ല് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും കടങ്ങോട് ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.കെ.ശശി, അസിസ്റ്റന്റ് സെക്രട്ടറി കെ.ജി.സുധാകരന്‍,ബ്രാഞ്ച് മെമ്പര്‍മാരായ പി.എ.ശ്രീധരന്‍, കെ.കെ. വേലായുധന്‍, കെ.കെ.സുബീഷ്, ഒ. ആര്‍.സന്തോഷ്, പി.എ.പ്രകാശന്‍, ഗിരിജ സുരേന്ദ്രന്‍, ഗീത ശശി, ശോഭന വേലായുധന്‍, ഒ.എസ്. സൂരജ് എന്നീ 11 പേരാണ് പാര്‍ട്ടി ഉപേക്ഷിച്ചത്. പാര്‍ട്ടിയിലെ വനിത പ്രവര്‍ത്തകയെ പീഡിപ്പിച്ച മണ്ഡലം കമ്മിറ്റി അംഗത്തിനേയും സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയേയും മണ്ഡലം കമ്മിറ്റി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ആരോപിച്ചാണ് മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചത്.

ADVERTISEMENT
error: Content is protected !!