24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Perumpilavu പഴഞ്ഞി അടക്ക വിപണന കേന്ദ്രത്തിന്റെ അരമതില്‍ പൊളിച്ചുമാറ്റി

പഴഞ്ഞി അടക്ക വിപണന കേന്ദ്രത്തിന്റെ അരമതില്‍ പൊളിച്ചുമാറ്റി

78

പഴഞ്ഞി അടക്ക വിപണന കേന്ദ്രത്തിന്റെ അരമതില്‍ പൊളിച്ചുമാറ്റി. കേന്ദ്രത്തിന്റെ നിര്‍മ്മാണം മതിയായ രേഖകള്‍ ഇല്ലാതെയും, കെട്ടിടം അനധികൃതമായിട്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ചൂണ്ടികാട്ടി ബിജെപി പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പരാതിയും, പ്രതിഷേധവും നടത്തിയിരുന്നു, ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് കെട്ടിടമുടമക്ക് അരമതില്‍ പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ മാര്‍ക്കറ്റിനുള്ളിലേക്ക് തെരുവുനായ്ക്കള്‍ കയറാതിരിക്കാന്‍ മാത്രമായി നിര്‍മിച്ചതാണ് അരമതില്‍ എന്ന് കെട്ടിട ഉടമ പറഞ്ഞു. തുടര്‍ന്ന് പഞ്ചായത്ത് നിര്‍ദ്ദേശാനുസരണം അരമതില്‍ പൊളിച്ചു മാറ്റുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!