24.8 C
Kunnamkulam
Thursday, July 16, 2026
Home CCTV Desk കെ ജെ യു സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു

കെ ജെ യു സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു

 

കേരളത്തെ മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിച്ചത് നിസ്തുലമായ പ്രവര്‍ത്തനമാണെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി. കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തെ ശരിയായ രീതി മുന്നോട്ട് നയിക്കുന്നതില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തിനെ ശരിയായ വിധം മുന്നോട്ട് നയിക്കാന്‍ ചാലക ശക്തിയായി നിലകൊണ്ട മാധ്യമപ്രവര്‍ത്തകര്‍ നിരവധിയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അറിയിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്താണ് ജനാധിപത്യത്തിന്റെ നാലാം തൂണായി മായ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ശ്രീകണ്ഠന്‍ കൂട്ടി ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!