കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

 

കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ ഒന്നാം വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സോമന്‍ കളരിക്കല്‍ അധ്യക്ഷനായി. പ്രശസ്ത സിനിമാതാരം ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി.എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്വപ്ന പ്രദീപ്, വാര്‍ഡ് മെമ്പര്‍ കെ.വി.ഷൈബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വത്സന്‍ പാറന്നൂര്‍, സംഘാടകസമിതി ചെയര്‍മാന്‍ ഡോ.വി.സി.ബിനോജ്, കണ്‍വീനര്‍ വിമലേഷ്‌കുമാര്‍, പ്രവീണ്‍ മേലെപുരയ്ക്കല്‍, ശ്യാമ ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും, നാടകവും അരങ്ങേറി. വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ADVERTISEMENT