30 C
Kunnamkulam
Thursday, July 16, 2026
Home Bureaus Perumpilavu ചാലിശ്ശേരി യു ഡി എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി.

ചാലിശ്ശേരി യു ഡി എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി.

തൃത്താല മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി.ടി ബലറാമിന്റെ വിജയവും യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ചെയ്തതിന്റെ ഭാഗമായി ചാലിശ്ശേരി യു ഡി എഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. ചാലിശ്ശേരി അങ്ങാടിയില്‍ നിന്നാരംഭിച്ച പ്രകടനം മെയിന്‍ റോഡ് സെന്ററില്‍ സമാപിച്ചു. തചുര്‍ന്ന് നടന്ന യോഗത്തില്‍ വി.ടി ബലറാം എം.എല്‍.എ. വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഡിജെ ലെറ്റും ശിങ്കാരിമേളവും പ്രകടനത്തിന് ആവേശം പകര്‍ന്നു. ഫാന്‍സി വെടിക്കെട്ടും അരങ്ങേറി.ഡി.സി.സി.. സെക്രട്ടറി ബാബു നാസര്‍ , കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹുസൈന്‍ പുളിയഞ്ഞാലില്‍, യു ഡി എഫ് ചെയര്‍മാന്‍ സേതു മംഗലത്ത്,
കണ്‍വീനര്‍ റസാക്ക് പുളിയഞ്ഞാലില്‍, യു ഡി എഫ് തൃത്താല നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ. സുനില്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!