പാത്രമംഗലം തോന്നല്ലൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ തിമിര നിര്‍ണയ ക്യാമ്പും ജീവിത ശൈലീ രോഗനിര്‍ണയ മെഡിക്കല്‍ ക്യാമ്പും നടത്തി. ആര്യ ഐ കെയര്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ തോന്നല്ലൂര്‍ മത്തായിപ്പടി കൊട്ടിലിങ്ങല്‍ കോംപ്ലക്‌സില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ക്യാമ്പ്. വായനശാല പ്രസിഡണ്ട് എം.പി പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി എസ് സി ബി പ്രസിഡണ്ട് വേണു മാഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വായനശാല സെക്രട്ടറി കെ എം ശ്രീദേവി സ്വാഗതവും, ലൈബ്രേറിയന്‍ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Home Bureaus Erumapetty തോന്നല്ലൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ തിമിര നിര്‍ണയ ക്യാമ്പും ജീവിത ശൈലീ രോഗനിര്‍ണയ...



