ലോകകപ്പ് ഫുട്‌ബോള്‍ ആവേശവുമായ് റിഥം ക്ലബ് മരത്തംകോട്

ലോകകപ്പ് ഫുട്‌ബോള്‍ ആവേശവുമായ് റിഥം ക്ലബ് മരത്തംകോട്. അര്‍ജ്ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ആരാധകര്‍ തമ്മിലുള്ള സൗഹൃദ മത്സരമാണ് റിഥം ക്ലബ് സംഘടിപ്പിച്ചത്. മത്സരങ്ങളുടെ ഉദ്ഘാടനം കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എം. നൗഷാദ് നിര്‍വഹിച്ചു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അഷറഫ് സംസാരിച്ചു. ക്ലബ്ബ് ഭാരവാഹികളായ പ്രശാന്ത്, വിനീഷ്, ശ്രീജേഷ്, അഖില്‍ തക്കുടു, മുബാരക്ക് എന്നിവര്‍ നേതൃത്വം നല്‍കി. സൗഹൃദ മത്സരത്തില്‍ അര്‍ജ്ജന്റീന ഫാന്‍സ് ജേതാക്കളായി.

 

ADVERTISEMENT