28.5 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kechery കുട്ടി എഴുത്തുകാരി തപസ്യയുടെ പുതിയ പുസ്തകമായ ഓലപ്പമ്പരം പ്രകാശിതമായി

കുട്ടി എഴുത്തുകാരി തപസ്യയുടെ പുതിയ പുസ്തകമായ ഓലപ്പമ്പരം പ്രകാശിതമായി

കുട്ടി എഴുത്തുകാരി തപസ്യയുടെ പുതിയ പുസ്തകമായ ഓലപ്പമ്പരം പ്രകാശിതമായി. ഗുരുവായൂര്‍ ഗോകുലം സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും ബ്രഹ്‌മക്കുളം നീതായാനത്തില്‍ സുനീഷ് – നീതു ദമ്പതികളുടെ മകളായ തപസ്യ എഴുതിയ മലയാളം കവിതകളുടെ സമാഹാരത്തിന്റെ പ്രകാശനമാണ് നടന്നത്.ആറ് വയസ്സില്‍ മലയാളത്തിലും ഇംഗ്ലീഷിലും കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി വേള്‍ഡ് റെക്കോര്‍ഡിനര്‍ഹയായ തപസ്യയുടെകുഞ്ഞു മനസ്സില്‍ വിരിഞ്ഞ ഭാവനകളാണ് മനോഹരങ്ങളായ കവിതകളായി പിറവിയെടുത്തത്. കവി ആലങ്കോട് ലീലാകൃഷ്ണന്റെ അവതാരികയും, ബാലസാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്തിന്റെ ആസ്വാദന കുറിപ്പുമായി തയ്യാറാക്കിയ ഓലപ്പമ്പരത്തിന്റെ പ്രകാശന കര്‍മ്മം
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന ചടങ്ങില്‍ ചിത്രകാരനായ ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള നിര്‍വ്വഹിച്ചു. എഴുത്തുകാരി സുനിത സുകുമാരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രതാരം സന ബാപ്പു മുഖ്യാതിഥിയായി. കവി ചന്ദ്രമോഹന്‍ കുമ്പളങ്ങാട് പുസ്തക പരിചയം നടത്തി. എഴുത്തുകാരായ സി.കെ. ധന്യ, അഡ്വ. ഹരിദാസ്, ഏറവക്കാട്, ഡോ വിദ്യാധരന്‍ കളരിക്കല്‍, അഡ്വ കെ. എം. ഷാജി, രമിത കാട്ടകാമ്പാല്‍ എന്നിവര്‍ സംസാരിച്ചു. തപസ്യ മറുപടി പ്രസംഗം നടത്തി. ഗോകുലം സ്‌കൂളില്‍ ഈ വര്‍ഷം നാലാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന ആമി എന്ന് വിളിക്കുന്ന തപസ്യയുടെ ആദ്യ രണ്ട് പുസ്തകങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് പ്രകാശിതമായിരുന്നു.

ADVERTISEMENT
error: Content is protected !!