28.5 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന്റെ പരാതിയില്‍...

പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന്റെ പരാതിയില്‍ അടിയന്തര നടപടിക്കൊരുങ്ങി സര്‍ക്കാര്‍.

കുന്നംകുളത്ത് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന്റെ പരാതിയില്‍ അടിയന്തര നടപടിക്കൊരുങ്ങി സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇടപെട്ടു. ഒരാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു.സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ടാണ് സുജിത്തും കോണ്‍ഗ്രസ് നേതാവ് വര്‍ഗീസും പരാതി നല്‍കിയത്. മര്‍ദ്ദനത്തിന് ഉത്തരവാദികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ പ്രധാന ആവശ്യം. പരാതിയില്‍ അടിയന്തരമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സുജിത്തിന് ഉറപ്പുനല്‍കി.2023 ലാണ് സുജിത്ത് കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായത്.

 

ADVERTISEMENT
error: Content is protected !!